സമരം ചെയ്യുന്നത് പുറത്തുനിന്നുള്ളവര്‍, മലപ്പുറത്തെ ദേശീയപാത ചരിത്രത്തില്‍ ഇടംപിടിക്കും; മന്ത്രി ജലീല്‍

മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തു നിന്നുള്ളവരെന്ന് മന്ത്രി കെ.ടി ജലീല്‍. നഷ്ടം സഹിക്കാതെ ഒരു പദ്ധതിയും ലോകത്ത് യാഥാര്‍ഥ്യമായിട്ടില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി നഷ്ടപരിഹാരം ലഭിക്കാന്‍ ശ്രമിക്കുമെന്നും ജലീല്‍ പറഞ്ഞു.

ദേശീയപാത യാഥാര്‍ഥ്യമായി കഴിയുമ്പോള്‍ ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ സര്‍ക്കാറിനെ അഭിനന്ദിക്കുക തന്നെ ചെയ്യുമെന്നും ഈ സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ പാതകമായി മാറും. ഈ പാതകത്തിന് കൂട്ടുനില്‍കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മാധ്യമങ്ങള്‍ക്കോ കഴിയില്ലെന്നും ജലീല്‍ വ്യക്തമാക്കി.

Top