കര്‍ഷകരുടെയും കോണ്‍ഗ്രസിന്റെയും പോരാട്ടം വിജയിക്കും; സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുള്ള കര്‍ഷകരുടെയും കോണ്‍ഗ്രസിന്റെയും പോരാട്ടം വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കര്‍ഷക പ്രക്ഷോഭം ഡല്‍ഹിയിലേക്ക് മാറ്റാന്‍ ശിരോമണി അകാലിദള്‍ ആലോചന തുടങ്ങി.

എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുദീര്‍ഘമായ സമര പരമ്പരകള്‍ക്ക് രൂപം നല്‍കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ തെരുവിലിറക്കി. വന്‍കിട കോര്‍പറേറ്റുകളുടെ ദയയ്ക്കായി കര്‍ഷകരെ വിട്ടുകൊടുത്തെന്നും സോണിയ ആരോപിച്ചു.

നാളെ മുതല്‍ അഞ്ചാം തീയതി വരെ പഞ്ചാബിലും ഹരിയാനയിലും സംഘടിപ്പിക്കുന്ന ട്രാക്ടര്‍ റാലികളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. എന്‍ഡിഎ വിട്ട ശിരോമണി അകാലിദളും സമരപാതയിലാണ്. പഞ്ചാബില്‍ ഇന്നും ട്രെയിന്‍ തടയല്‍ സമരം തുടര്‍ന്നു. 31 കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് സമരം നടത്തുന്നത്. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും കര്‍ഷകര്‍ ധര്‍ണ നടത്തി.

Top