അവകാശങ്ങൾക്കായുള്ള സമരം മുപ്പത്തിയേഴാം ദിവസത്തിലേക്ക്

ൽഹി : ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം 37 ആം ദിവസത്തിലേക്ക് കടന്നു. നിയമം പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന തീരുമാനത്തിൽ തന്നെയാണ് കർഷക സംഘടനകൾ. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിളിച്ച അഞ്ചാമത്തെ യോഗത്തിലും സമവായം ആയില്ല.

അതേസമയം കർഷക സംഘടനകൾ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് ബിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതൽ ചർച്ചകൾ ജനുവരി 4 ന് നടക്കും. വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ.

Top