കടകംപള്ളിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. കഴക്കൂട്ടത്തുവച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് മൂന്ന് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ബുധനാഴ്ച രാവിലെ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയില്ലെന്നും കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം.

Top