ആരോഗ്യമന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി പ്രതിഷേധം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്ലം: ചവറയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യുഡിഎഫ് യുവജന സംഘടനയില്‍പ്പെട്ട എട്ടു പേരെ ചവറ പോലീസ് അറസ്റ്റു ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് ആര്‍വൈഎഫ് പ്രവര്‍ത്തകരായ അരുണ്‍ രാജ്, ലാലു, മനോജ്, റിനോഷ്, ജാക്‌സണ്‍, വിഷ്ണു, രതീഷ്, മുഹ്‌സിന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്.

നീണ്ടകര ആശുപത്രിയിലെ കെട്ടിട ഉദ്ഘാടനത്തിന് മന്ത്രി വരുന്നുണ്ടെന്ന വിവരം മുന്‍കൂട്ടിയറിഞ്ഞ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെയെത്തി കരിങ്കൊടി വീശുകയായിരുന്നു.

Top