ഏത് സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാര്‍; പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക്ക് നേതാക്കള്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാക്ക് മന്ത്രിമാര്‍ നടത്തുന്നത്. ആശങ്കാജനകമായ സാഹചര്യമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഏത് സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

പാക്കിസ്ഥാന്റെ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ഇന്ത്യക്ക് അറിവുണ്ടായിരുന്നു എന്നാല്‍ വ്യോമപാതകള്‍ അടച്ചെന്ന് ഇന്ത്യയെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ ഇന്ത്യ സംയമനത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭക്ക് നല്‍കിയ പരാതിക്ക് കടലാസിന്റെ വില പോലുമില്ല. കച്ചില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു.

Top