കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

wind2

തിരുവനന്തപുരം: കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും ജൂണ്‍ 8 മുതല്‍ പത്ത് വരെ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ആയതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

ജൂണ്‍ എട്ടിന് ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുള്ളതിനാല്‍ ഈ മേഖലയിലും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല.

 

Top