കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും

കോഴിക്കോട്: കോഴിക്കോട് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും. ജില്ലയിലെ വിവിധ മേഖലകളില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ശക്തമായ കാറ്റും മഴയും ഉണ്ടായി. കോഴിക്കോട് നഗരം, മാവൂര്‍, മുക്കത്തെ മലയോര മേഖലകള്‍ എന്നിവടങ്ങളിലാണ് ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും വീശിയത്. നിരവധി വന്‍മരങ്ങള്‍ കടപുഴകി വീണു. ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജില്ലയില്‍ ദിവസങ്ങളായി ശക്തമായ മഴയുണ്ടായിരുന്നു. എന്നാല്‍ ഉച്ചയോടെ വീശിയ കാറ്റാണ് ഇന്ന് നാശനഷ്ടമുണ്ടാക്കിയത്. മുക്കത്ത് മാത്രം എട്ടിടത്ത് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. ഫയര്‍ഫോഴ്‌സും പോലീസും ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.

Top