സംസ്ഥാനത്ത് ഇന്നുമുതല്‍ മഴയ്ക്ക് ശമനം;ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയുടെ ശക്തി കുറഞ്ഞേക്കും. 15 വരെ വ്യാപക മഴയുടെ മുന്നറിയിപ്പുകളില്ല. എന്നാല്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ 16 വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിലാണ് അപകട മുന്നറിയിപ്പുള്ളത്.

ഈ വര്‍ഷം കേരളത്തില്‍ ഇടവപ്പാതി 14 ശതമാനത്തില്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ജൂണ്‍ 1 മുതല്‍ ഇന്നലെ വരെ പെയ്ത മഴക്കണക്കു പ്രകാരം, കേരളത്തില്‍ ലഭിച്ച മഴ 14 ശതമാനം അധികമാണ്. 1894 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2153 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്.

Top