കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുനത്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Top