സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

strong wind,rain

തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

മഴ ശക്തമായിരുന്ന മധ്യകേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി കാര്യമായ മഴ പെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ജലാശയങ്ങളില്‍ എല്ലാം വെള്ളം നിറഞ്ഞൊഴുകുകയാണ്.

ഇതിനിടെ ഇടുക്കി അണക്കെട്ടില്‍ നീരൊഴുക്ക് കൂടിയാലും കുറഞ്ഞാലും ജലനിരപ്പ് 2,398 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ കെ.എസ് പിള്ള അറിയിച്ചു. ജലനിരപ്പ് 2,398 അടിയായാല്‍ ചെറുതോണി അണക്കെട്ട് തുറന്ന് ട്രയല്‍ റണ്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ചെറുതോണി അണക്കെട്ടിലെ നടുവിലെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. നാല് മണിക്കൂര്‍ ഷട്ടര്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഷട്ടര്‍ ഉയര്‍ത്തുന്നത് പത്ത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.

Top