യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ ; ഗതാഗതം തടസ്സപ്പെട്ടു, മുന്നറിയിപ്പുമായി പൊലീസ്

Rain

അബുദാബി : യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

വിവിധ എമിറേറ്റുകളില്‍ ഇടി മിന്നലോടു കൂടിയുള്ള ശക്തമായ മഴയായിരുന്നു.

ചില സ്ഥലങ്ങളില്‍ ഇന്നു രാവിലെ വരെ മഴ തുടര്‍ന്നു. ശക്തമായ മഴയില്‍ താഴ്ന്ന മേഖലകളെല്ലാം വെള്ളത്തിലായി.

ഈ മാസം 18 വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് പൊലീസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

വാഹനമോടിക്കുമ്പോള്‍ കാഴ്ചയ്ക്ക് മങ്ങലുണ്ടായേക്കാമെന്നും, റോഡുകളില്‍ മഴ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ വഴുതിപ്പോകാന്‍ സാധ്യതയുണ്ടെന്നും, ഇതുമൂലം വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Top