യുഎഇയില്‍ കനത്ത മഴ; നാളെയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയില്‍ കനത്ത മഴ. വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചതോടെ ജനജീവിതം താറുമാറായി. മഴ നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പലയിടങ്ങളിലും ഗതാഗതക്കുരുക്കുമൂലം നീണ്ട വാഹനനിരകള്‍ രൂപപ്പെട്ടു. വടക്ക്, കിഴക്കന്‍ മേഖലകളില്‍ മഴ തുടരാന്‍ സാധ്യതയുണ്ട്. മറ്റു മേഖലകളില്‍ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരിക്കും.

മഴയില്‍ ദൂരക്കാഴ്ച പരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ തിരമാലകള്‍ നാലുമുതല്‍ ആറ് അടിവരെ ഉയരുമെന്നും കടലില്‍ കുളിക്കാന്‍ ഇറങ്ങരുതെന്നും അറിയിപ്പിലുണ്ട്.

Top