കസ്റ്റഡി പീഡനങ്ങള്‍ക്ക്എതിരെ ശക്തമായ ശിക്ഷ വേണം – സുപ്രിംകോടതി

ന്യൂഡൽഹി :കസ്റ്റഡി പീഡനങ്ങള്‍ക്ക് എതിരെ എറ്റവും ശക്തമായ ശിക്ഷ വേണമെന്ന് സുപ്രിംകോടതി. പരിഷ്‌കൃത സമൂഹത്തില്‍ നടക്കുന്ന കസ്റ്റഡി പീഡനങ്ങള്‍ക്ക് എതിരെ വിട്ടുവീഴ്ചയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

കസ്റ്റഡി പീഡനങ്ങള്‍ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സുപ്രിംകോടതി. ജസ്റ്റിസ് അശോക് ഭൂഷനും അജയ് രസ്‌തോഗിയും അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. മര്‍ദന ഉപാധിയായി പൊലീസ് മാറിയാല്‍ സമൂഹത്തില്‍ ആകെ വ്യവസ്ഥിതിക്ക് എതിരെ ഭീതി ഉണ്ടാകുന്നു. നല്ല പൊലീസ് ഉദ്യോഗസ്ഥര്‍ ശാരീരിക പീഡനം നടത്തില്ല. നിയമം അനുവദിക്കാത്തിടത്തോളം ആര്‍ക്ക് നേരെ മര്‍ദിക്കാനായി കൈ ഉയര്‍ത്തിയാലും അത് ക്രിമിനല്‍ കുറ്റമാണെന്നും കോടതി.

കസ്റ്റഡി മര്‍ദനങ്ങള്‍ക്ക് ഔദ്യോഗിക കൃത്യത്തിന്റെ ഭാഗമായ ഒരുവിധ സംരക്ഷണത്തിനും അര്‍ഹത ഇല്ല. ആരെയും മര്‍ദിക്കുമ്പോള്‍ അല്ല മര്‍ദിക്കാതിരിക്കുമ്പോഴാണ് പൊലീസ് മാതൃക ആകുന്നത്. ഒഡീഷാ പൊലീസിലെ മുന്‍ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് എതിരായ ശിക്ഷാ വിധിക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

Top