ദിലീപിനെതിരെ തെളിവുണ്ട്, നടിമാരെ സാക്ഷിയാക്കാന്‍ തീരുമാനമില്ലന്ന് എസ്പി എ.വി.ജോര്‍ജ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് റൂറല്‍ എസ്പി എ.വി.ജോര്‍ജ്.

ദിലീപിന്റെ ജാമ്യാപേക്ഷയെ പൊലീസ് ഹൈക്കോടതിയില്‍ എതിര്‍ക്കും, കേസില്‍ നടിമാരെ സാക്ഷിയാക്കാന്‍ തീരുമാനമില്ലന്നും അദ്ദേഹം വ്യക്തമാക്കി.

തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എ.വി.ജോര്‍ജ് പറഞ്ഞു. വ്യാഴാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

Top