Strong Earthquake Shakes Northern Japan; No Tsunami Warning

ടോക്കിയോ:ജപ്പാനിലെ ഹക്കോദാത്തെ ദ്വീപിന് സമീപമുള്ള ഷിസുനായി നഗരത്തില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 3.25നുണ്ടായ ഭൂചലനത്തില്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സുനാമി ഭീഷണയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭയചകിതരായ ആളുകള്‍ കെട്ടിടങ്ങള്‍ക്ക് പുറത്തേക്ക് ഓടിയിറങ്ങി. ചൈനയിലെ സിങ്ജാങ് പ്രദേശത്തും വ്യാഴാഴ്ച്ച ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌ക്കെയിലില്‍ 5.3 തീവ്രതായാണ് ഭൂചലനം രേഖപ്പെടുത്തിയത്.

Top