ഏതന്‍സില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തി

EARTH-QUAKE

ഏതന്‍സ് : ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സില്‍ ശക്തമായ ഭൂചലനം. ഏതന്‍സിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 15 സെക്കന്‍ഡോളം ഭൂചലനം നീണ്ടു നിന്നു.

സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.വൈദ്യുതി മുടങ്ങിയതിനാല്‍ എലിവേറ്ററുകളില്‍ കുടുങ്ങിയ നിരവധിപേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഗ്രീസിലെ ഭൂചലനവിരുദ്ധ ഏജന്‍സി തലവന്‍ എഫ്തിമിയോസ് ലെക്കാസ് അറിയിച്ചു.

Top