ടോംഗയില്‍ ശക്തമായ ഭൂചലനം ; 6.4 തീവ്രത രേഖപ്പെടുത്തി

earthquake

നുകുലോഫ: ടോംഗയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടോംഗയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്.

കഴിഞ്ഞ ദിവസവും ഇവിടെ വന്‍ ഭൂചലനമുണ്ടായിരുന്നു. 5.4 ആയിരുന്നു അന്ന് രേഖപ്പെടുത്തിയ തീവ്രത.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.

Top