ഹോസ്റ്റലില്‍ സമയ നിയന്ത്രണം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍

തൃശൂര്‍: തൃശൂര്‍ കേരള വര്‍മ്മ കോളേജ് ഹോസ്റ്റലിലെ സമയ നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍.

ഹോസ്റ്റലില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുവാനും സമയ നിയന്ത്രണം നീക്കുന്നതിനും ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ാവശ്യപ്പെടുന്നത്.

വൈകിട്ട് ആറ് മണിക്ക് മുമ്പ് ഹോസ്റ്റലില്‍ എത്തണം, രാത്രിയില്‍ പുറത്തിറങ്ങരുത്, സിനിമയ്ക്ക് പോകരുത് തുടങ്ങിയ മാനേജ്‌മെന്റ് നിയന്ത്രണങ്ങളെയാണ് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്യുന്നത്. ഇതിന് അനുകൂലമായി വന്ന വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സമരം.

Top