പ്രളയം; ദുരിതാശ്വാസബാധിതരുടെ പട്ടികയില്‍ ഇടം നേടാത്തവര്‍ സത്യാഗ്രഹ സമരത്തിലേക്ക്

Nilambur floods

ആലപ്പുഴ: പ്രളയത്തെ തുടര്‍ന്ന് വീട് തകര്‍ന്ന ആലപ്പുഴയിലെ കൈനകരിയിലുള്ളവര്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലേക്ക് കടക്കുന്നു.

വീട് പൂര്‍ണമായും തകര്‍ന്നിട്ടും ദുരിതാശ്വാസബാധിതരുടെ പട്ടികയില്‍ ഇടം നേടാത്തതിനെ തുടര്‍ന്നാണ് സമരത്തിന് ഒരുങ്ങുന്നത്.

ആലപ്പുഴ കളക്ട്രേറ്റിനു മുന്നില്‍ കൈനകരി പഞ്ചായത്തംഗം ബി.കെ.വിനോദിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ പത്തിനാണ് സമരം തുടങ്ങുന്നത്. പ്രളയത്തില്‍ പൂര്‍ണമായും വീട് തകര്‍ന്നിട്ടും ദുരിതാശ്വാസ ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത നിരവധി കുടുംബങ്ങളാണ് ഇപ്പോഴും ആലപ്പുഴയിലുള്ളത്.

Top