ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് ആര്‍സിസി ജീവനക്കാര്‍ സമരത്തില്‍

rcc

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടു കൊണ്ട് ആർസിസി ജീവനക്കാർ സമരത്തിൽ. അധിക സമയം ജോലി ചെയ്തു കൊണ്ടാണ് ജീവനക്കാർ ആദ്യഘട്ടത്തിലെ സമരം ആരംഭിച്ചത്.

ഏഴാം ശമ്പളകമ്മീഷൻ നടപ്പാക്കി ശമ്പളവർധനവ് നൽകണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടിട്ടും മാനേജ്‌മെൻറ് നടപടി എടുത്തിട്ടില്ലെന്നാണ് ഇവർ ഉന്നയിക്കുന്ന ആരോപണം. ഏഴാം ശമ്പളകമ്മീഷൻ അനുസരിച്ചുള്ള വേതനം നൽകി തുടങ്ങിയിട്ട് വർഷങ്ങളായെന്നും ജീവനക്കാർ പറയുന്നു.

Top