എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസ്; പ്രധാന എന്‍ജിഒ നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്

തിരുവനന്തപുരം: പണിമുടക്കിനിടെ എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ എന്‍ജിഒയുടെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്.

കേസ് രണ്ടു പേരില്‍ മാത്രമായി ഒതുക്കാന്‍ ശ്രമം നടക്കുകയാണ്. മറ്റു അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും.

കേസുമായി ബന്ധപ്പെട്ട് അശോകന്‍, ഹരിലാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Top