കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള യു.ഡി എഫിന്റെ രാപകല്‍ സമരം മാറ്റി

pp thankachan

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യു.ഡി എഫ് പ്രഖ്യാപിച്ച നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള രാപകല്‍ സമരം മാറ്റിവച്ചു. ആറ്റുകാല്‍ പൊങ്കാല കാരണമാണ് സമരം മാറ്റിയതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിനു നടത്താനിരുന്ന സമരം മൂന്നിലേക്കാണ് മാറ്റിയത്.

മാര്‍ച്ച് മൂന്നാം തിയതി ആരംഭിച്ച് മാര്‍ച്ച് നാലിനു സമാപിക്കുന്ന രീതിയില്‍ പുന:ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പെട്രോള്‍ ഡീസല്‍ വര്‍ധനക്കെതിരെയുമാണ് യു.ഡി.എഫിന്റെ രാപകല്‍ സമരം.

Top