പെട്രോള്‍ പമ്പുകളുടെ സമരം; പമ്പുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ വന്‍ തിരക്ക്

PETROL PUMB

കൊച്ചി: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ കീഴിലുള്ള പമ്പുകളുടെ 24 മണിക്കൂര്‍ സമരം അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെ സമരം നീളും. ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

സംസ്ഥാനത്തെ 90 ശതമാനം പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. തുറന്ന പമ്പുകള്‍ക്കു മുന്നില്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സാണ് സമരത്തിലുള്ളത്. എന്നാല്‍ ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡ്‌ഴ്‌സ് ഫെഡറേഷന്‍ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള രണ്ടായിരത്തോളം പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Top