ഹര്‍ത്താല്‍: പതിവ് പോലെ സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ പതിവ് പോലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തും. എല്ലാ ജീവനക്കാരും അന്നേ ദിവസം ജോലിക്കെത്തണമെന്നും ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പോലീസ് സംരക്ഷണത്തോടെ സര്‍വ്വീസ് നടത്താനും കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കി.

ഉത്തരേന്ത്യയില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിവധ ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച സര്‍വീസ് നടത്തുമെന്ന് സ്വകാര്യബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു.

Top