പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: പൊതു പണിമുടക്കിന് ഹാജരാകാത്ത ജീവനക്കാര്‍ക്കും അന്നേ ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കേന്ദ്രനയങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പൊതു പണിമുടക്ക് നടത്തിയത്.

ജനുവരി എട്ടിന് നടത്തിയ പൊതുപണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറിയിരുന്നു.സെക്രട്ടേറിയേറ്റടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിപക്ഷം ജീവനക്കാരും എത്തിയില്ല.

പതിനാറാം തീയതി മുതല്‍ പതിനാറാം തീയതി വരെ കണക്കാക്കിയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. ഹാജര്‍ നിലയും ശമ്പളവും സ്പാര്‍ക്ക് സോഫ്റ്റ് വെയര്‍ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എട്ടാം തീയതിയിലെ ഹാജര്‍ ക്രമീകരിക്കാത്തതിനാല്‍ ഒരുപാട് പേരുടെ ശമ്പളം ഒരുമിച്ച് മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതേത്തുടര്‍ന്നാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവ്.

Top