കര്‍ഷക സമരം; ചര്‍ക്ക് തയ്യാറെന്ന് കേന്ദ്രം, ക്ഷണം നിരസിച്ച് സമരസമിതി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കൃഷി മന്ത്രി നേരിട്ടായിരുന്നു പ്രതിഷേധക്കാരെ ചര്‍ച്ചക്ക് വിളിച്ചത്. നാളെ ചര്‍ച്ചയാകാമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

എന്നാല്‍ വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും അതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്നുമാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നിലപാട്. ടെലിഫോണിലൂടെയും ഈ മെയില്‍ മുഖാന്തിരവും നാളെ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്താനാണ് കര്‍ഷക സംഘടനകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

Top