ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ചെന്നിത്തല

chennithala

തിരുവനന്തപുരം: പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിയമം ദുരുപയോഗപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേന്ദ്രത്തിലെ സംസ്ഥാന സര്‍ക്കാരിനെതിരേയും ബിജെപി സര്‍ക്കാരിനെതിരേയും ജനരോക്ഷം ആളികത്തുകയാണെന്നും ജനങ്ങള്‍ ഏറ്റെടുത്ത ഹര്‍ത്താലിനു പിന്തുണ നല്‍കുന്നുവെന്നും ഹര്‍ത്താലിനെ തകര്‍ക്കാനാണ് സര്‍ക്കാര്‍ നോക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

പട്ടികജാതി,പട്ടിക വര്‍ഗ പീഡന നിയമം ഉണ്ടായിരുന്നിട്ടും ഇവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും നിയമം ഇല്ലാതായാല്‍ ഇതിന്റെ ആഘാതം വലുതായിരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Top