സ്വകാര്യ ബസുകളുടെ പണിമുടക്ക്; കൂടുതല്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി

KSRTC

തിരുവനന്തപുരം: നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസുകള്‍ പണിമുടക്കി പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി. ഡോക്കിലുള്ള മുഴുവന്‍ ബസുകളുടെയും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി സര്‍വീസിന് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ സ്വകാര്യ ബസുകള്‍ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളില്‍ മാറ്റി ക്രമീകരിക്കണം. സ്വകാര്യ ബസുകള്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. യൂണിറ്റുകള്‍ ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഉപയോഗിക്കണം. അധിക ട്രിപ്പുകള്‍ താത്കാലികമായി ക്രമീകരിച്ചു ഓപ്പറേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശം.

വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ് സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടിസ് നല്‍കിയിരുന്നു.

Top