ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധം: കൊച്ചിയില്‍ കുതിരവണ്ടി വലിച്ച് സമരം

കൊച്ചി: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ നഗരത്തില്‍ കുതിരവണ്ടി വലിച്ച് സമരം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബി.എ.അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്ത സമരത്തില്‍ ജില്ല പ്രസിഡന്റ് റഷീദ് താനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ടി.പി വിനു, സക്കിര്‍ തമ്മനം, ബാബുരാജ്, അനുമോദ്, മുഹമ്മദ് റിജ എന്നിവരും സമരത്തിന് നേതൃത്വം നല്‍കി.

Top