ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം ; വിന്‍സന്റ് എംഎല്‍എ 16 വരെ റിമാന്‍ഡില്‍

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം ചെയ്ത കേസില്‍ കോവളം എംഎല്‍എ എം.വിന്‍സന്റിനെ ഓഗസ്റ്റ് 16 വരെ റിമാന്‍ഡ് ചെയ്തു.

നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. ബാലരാമപുരം ദേശീയ പാതക്കരികില്‍ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് താന്നിവിളിലേക്കു മാറ്റി സ്ഥാപിച്ചതിനെ എതിര്‍ത്ത് നടത്തിയ സമരത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരിക്കുന്നത്.

അതേസമയം, സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ വിന്‍സന്റിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയതായി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അറിയിച്ചു.

Top