നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്ക് കടുത്ത ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍

അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റുള്ളവര്‍ക്ക് കടുത്ത ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കും തിങ്കളാഴ്ച രാവിലെ കോവിഡ് സ്ഥീരീകരിച്ചിരുന്നു. ഇവരെ ഐസൊലേഷനിലാക്കിയതായി ബി.സി.സി.ഐ അറിയിച്ചു. ഇതൊടെ മറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കടുത്ത ക്വാറന്റീന്‍ നിയന്ത്രണങ്ങളാണ് ഉള്ളത്.

തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്തയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരവും മാറ്റിവെച്ചിട്ടുണ്ട്. ഈ മത്സരം മേയ് എട്ടിന് നടന്നേക്കും. ഇതാദ്യമായാണ് ഐ.പി.എല്‍ നടക്കുന്നതിനിടെ കളിക്കാര്‍ കോവിഡ് ബാധിതരാകുന്നത്. കൂടുതല്‍ താരങ്ങള്‍ പോസിറ്റീവായില്ലെങ്കില്‍ അഞ്ചു ദിവസത്തെ ഹാര്‍ഡ് ക്വാറന്റീന് ശേഷം കൊല്‍ക്കത്ത താരങ്ങള്‍ക്ക് കളത്തിലിറങ്ങാം.

 

 

Top