തിരുവനന്തപുരത്ത് 5 പഞ്ചായത്തുകളിലും 12 വാര്‍ഡുകളിലും കര്‍ശന ലോക്ക്ഡൗണ്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് പഞ്ചായത്തുകളിലും 12 വാര്‍ഡുകളിലും കര്‍ശന ലോക്ഡൗണ്‍. ഡബ്ല്യു ഐ പി ആര്‍ ഏഴു ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ന് അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങളില്‍ നിലവില്‍വരുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ അഞ്ച്, 12, 14, 16, 23, 24, 28 വാര്‍ഡുകള്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 11, 14, 20, 21, 36 എന്നിവയാണ് കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന മുനിസിപ്പല്‍ വാര്‍ഡുകള്‍. ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ഇത്തരം കടകള്‍ തുറക്കാമെന്നും കളക്ടര്‍ അറിയിച്ചു.

കിളിമാനൂര്‍, മുദാക്കല്‍, നന്ദിയോട്, പഴയകുന്നുമ്മേല്‍, പുളിമാത്ത് എന്നിവയാണ് കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന പഞ്ചായത്തുകള്‍. ഇവിടങ്ങളിലെ എല്ലാ വാര്‍ഡുകളിലും നിയന്ത്രണം ബാധകമായിരിക്കും.

Top