ഓണക്കാലത്തെ ലഹരിക്കടത്ത്; മുത്തങ്ങ ചെക്‌പോസ്റ്റില്‍ കര്‍ശന പരിശോധന

മുത്തങ്ങ: ഓണക്കാലത്ത് കേരളത്തിലേക്ക് അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനായി എക്‌സൈസ് പരിശോധന ശക്തമാക്കി. ഓണം സീസണില്‍ സംസ്ഥാനത്തേക്ക് വ്യാജമദ്യത്തിന്റെയും വിവിധ ലഹരി വസ്തുക്കളുടെയും കടത്ത് വര്‍ദ്ധിക്കാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തികളിലടക്കം പരിശോധന ശക്തമാക്കിയത്.

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ലഹരിവസ്തുക്കള്‍ മലബാര്‍ മേഖലയിലേക്ക് വ്യാപകമായെത്തുന്നത് മുത്തങ്ങ വഴിയാണ്. ഇവിടെ ചോക്‌പോസ്റ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയെത്തിച്ച് മുഴുവന്‍ സമയ പരിശോധന തുടരുകയാണ്. സെപ്റ്റംബര്‍ 15-വരെ എല്ലാ ജില്ലകളിലും കര്‍ശന പരിശോധന തുടരും.

Top