കോഴിക്കോട് നഗരത്തിൽ പുതുവത്സരാഘോഷത്തിന് കർശന നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കര്‍ശന നിയന്ത്രണം. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കര്‍ശന നടപടിയെടുക്കും. നഗരത്തിലെ വിവിധ ഇടങ്ങളില്‍ 10 സബ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തും.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരൂരിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. സൈലന്‍സര്‍ ഇല്ലാത്ത ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുക, രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയ്യുക എന്നിങ്ങനെ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും.ഓള്‍ട്ടര്‍ ചെയ്ത വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ബൈക്ക് സ്റ്റണ്ട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അനുവാദം ഇല്ലാതെ ലൈവ് ഷോകള്‍ നടത്താന്‍ പാടില്ല. എക്സിബിഷന്‍ ലൈസന്‍സ് ഇല്ലാതെ വെടിക്കെട്ടുകള്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കും.

നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും. ചരക്കുവാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനം ഇല്ല. വൈകീട്ട് 3 മണിക്ക് ശേഷം ബിച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല.

Top