തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കി

RAILWAY

തിരുവനന്തപുരം : പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കി. ആര്‍പിഎഫും കേരള പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തീവണ്ടിക്കകത്തും പ്ലാറ്റ്‌ഫോമുകളിലും റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലുമാണ് കാര്യമായി പരിശോധന നടത്തുന്നത്.

പുതുവത്സര സീസണ്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തേക്ക് വന്‍തോതിതില്‍ വിദേശമദ്യ മുള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് പരിശോധന.

കര്‍ണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ വടക്കന്‍ മേഖലയിലേക്ക് ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നത്. അതിര്‍ത്തി ജില്ലയായ കാസര്‍ഗോട്ട് 24 മണിക്കുറും പരിശോധന നടത്താനാണ് തീരുമാനം.

Top