ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് പൂട്ടിടും; അന്തര്‍ സംസ്ഥാന വാഹനങ്ങളും പരിശോധിക്കും

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഇന്നു മുതൽ വാഹനപരിശോധന കർശനമാക്കി. നിയമലംഘനം നടത്തുന്ന ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി.

അന്തർ സംസ്ഥാന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ കണ്ടെത്താനാണ് നിർദേശം നൽകിയിട്ടുള്ളത്. ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.

കോട്ടയം ചിങ്ങവനത്ത് വിനോദ യാത്രക്കായി എത്തിയ അഞ്ച് ബസുകൾ മോട്ടോർ വാഹന വകുപ്പ് ഇന്നലെ വിലക്കി. ബസുകളിൽ എയർഹോണും ലേസർ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകൾ വിച്ഛേദിച്ച നിലയിലും കണ്ടെത്തിതിനെ തുടർന്നാണ് വിലക്കിയത്.

കൊല്ലം കൊട്ടാരക്കരയിലും ബസിനെതിരെ നടപടിയെടുത്തിട്ടുണ്ട്. വിനോദ യാത്രക്ക് സ്പിഡോ മീറ്റർ ഇല്ലാത്ത ബസാണ് എത്തിച്ചത്. തലച്ചിറയിലെ സ്വകാര്യ കോളജിന്റെ വിനോദ യാത്രക്കായി എത്തിച്ച ബസാണ് തടഞ്ഞത്. ബസിൽ നിരോധിത ലേസർ ലൈറ്റും വലിയ ശബ്ദ സംവിധാനവും കണ്ടെത്തിയിരുന്നു.

Top