ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധം ; സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഡ്രൈവറിന് പുറമെ മുന്‍സിറ്റീലെ സഹയാത്രികനും എയര്‍ബാഗ് നിര്‍ബന്ധമാക്കും. ഈ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 2021 ഏപ്രില്‍ 1 മുതല്‍ എല്ലാ പുതിയ വാഹനങ്ങള്‍ക്കും ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി വേണമെന്നായിരുന്നു റിപ്പോര്‍ട്ട്.

നിലവില്‍ വിപണിയിലുള്ള വാഹനങ്ങള്‍ 2021 ഓഗസ്റ്റ് 31 മുതലും ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ ഉപയോഗിച്ച് വില്‍ക്കേണ്ടതുണ്ടെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മുന്നില്‍ ഡ്യവല്‍ എയര്‍ബാഗുകള്‍ ഘടിപ്പിക്കാനായി നിര്‍മാതാക്കള്‍ക്ക് നല്‍കിയ സമയപരിധി നീട്ടി നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.

 

 

Top