strict action if using third degree says DGP

കൊച്ചി: പൊലീസ് മൂന്നാംമുറ പ്രയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ മുതല്‍ ജില്ലാ പൊലീസ് ചീഫ് വരെയുള്ളവര്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലറയച്ചു.

കൊല്ലത്ത് വയര്‍ലെസ് സെറ്റുകൊണ്ട് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നടപടി.

ഒന്നിന് പുറകെ ഒന്നായി പോലീസിനെതിരെ പരാതികള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് ഡിജിപി യുടെ ഇടപെടല്‍.

പ്രകോപനം ഉണ്ടായാല്‍ പോലും മൂന്നാം മുറ പ്രയോഗിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
വയര്‍ലെസ് സെറ്റ് കൊണ്ട് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചത് പോലുള്ള സംഭവം ആവര്‍ത്തിക്കരുതെന്നും സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്.

കൊല്ലത്തെ സംഭവത്തില്‍ പൊലീസ് സേനയ്ക്ക് വേണ്ടി ക്ഷമ ചോദിക്കുന്നതായും ഡി.ജി.പി അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് എങ്ങനെ സമീപിക്കണമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സോഫ്റ്റ് സ്‌കില്‍ പരിശീലന പരിപാടി ഈ മാസം മുതല്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Top