ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥന്‍മാര്‍ ഭാര്യമാരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥന്‍മാര്‍ ഭാര്യമാരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്ത്രീധന പീഡന കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്ത്രീധന പീഡന കഥകള്‍ പല വകുപ്പിലും കേള്‍ക്കുന്നുണ്ട്. ഓരോ വകുപ്പും നിയമങ്ങള്‍ നിശ്ചയ ദാര്‍ഢ്യത്തോടെ നടപ്പാക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ ആണെന്ന അഹങ്കാരത്തില്‍ ഭാര്യമാരെ അടിമകളാക്കി വെക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. പരാതികളുണ്ടായാല്‍ നടപടി കടുത്തതാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. സ്ത്രീധന പീഡനം നടത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ആദ്യ സംസ്ഥാനമാണ് കേരളമെന്നും ആന്റണി രാജു പറഞ്ഞു.

Top