കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിക്കായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി നേരിട്ട് പ്രോസിക്യൂഷന് കൈമാറും. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയുമെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പരിഗണിക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മീഷനും അറിയിച്ചു.

ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് ജോലി ലഭിക്കില്ലെന്ന് മാത്രമല്ല തുടര്‍ നിയമനടപടികള്‍ക്കായി അവരെ പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. നിയമ നടപടികള്‍ സ്വീകരിച്ചകാര്യം തൊഴിലുടമയെയും സിവില്‍ സര്‍വീസസ് കമ്മീഷനെയും അറിയിക്കുകയും ചെയ്യും.

അംഗീകാരമില്ലാത്ത സര്‍വകലാശാലയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിനെയും വ്യാജ സര്‍ട്ടിഫിക്കറ്റുകളെയും രണ്ടായി കാണേണ്ടതും ആവശ്യമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തുലത്യാ സര്‍ട്ടിഫിക്കറ്റിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സമര്‍പ്പിക്കപ്പെടുന്ന അവസരത്തിലോ അല്ലെങ്കില്‍ തൊഴിലുടമയോ സിവില്‍ സര്‍വീസസ് കമ്മീഷനോ അവ വ്യാജമാണെന്ന് കണ്ടെത്തിയാലോ നിയമ നടപടികള്‍ സ്വീകരിക്കും.

 

Top