മാനസിക സമ്മര്‍ദ്ദം; നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

suicide 2

ചെന്നൈ: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. അരിയലൂര്‍ ജില്ലയിലാണ് സംഭവം. 19കാരനായ വിഘ്‌നേഷാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷ ഞായറാഴ്ച നടക്കാന്‍ പോകുന്നതോര്‍ത്ത് മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നു വിദ്യാര്‍ത്ഥിയെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

ഗ്രാമത്തിലെ കിണറ്റില്‍ വിഘ്‌നേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെന്നൈയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിഘ്നേഷിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തായിരുന്നുവെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തേ നടന്ന നീറ്റ് പരീക്ഷയില്‍ വിഘ്നേഷ് പരാജയപ്പെട്ടിരുന്നു.

Top