മഴയുടെ ശക്തി കുറയുന്നു ; പാലക്കാട് 7647 പേര്‍ 80 ദുരിതാശ്വാസ ക്യാമ്പുകളില്‍

Floods in Kerala

പാലക്കാട് : പ്രളയ ദുരന്തങ്ങള്‍ ഏറെ ഏറ്റുവാങ്ങിയ പാലക്കാട് മഴയുടെ ശക്തി കുറയുന്നു. ദുരിതബാധിതരായ 7647 പേരെ ജില്ലയിലെ 80 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മഴയും വെള്ളപ്പൊക്കവും ശമിച്ചതോടെ ക്യാമ്പുകളില്‍ നിന്നും പലരും വീട്ടിലേക്ക് മാറിതുടങ്ങി.

ഇതിനിടെ അട്ടപ്പാടിയില്‍ കള്ളമലയില്‍ ഒരു മീറ്റര്‍ ആഴത്തില്‍ ഭൂമി പിളര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപാര്‍പ്പിച്ചു. ഒലവക്കോടിന് സമീപം തോട്ടില്‍ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വളരെ ചുരുക്കം ആളുകളെയാണ് ഇനി രക്ഷപ്പെടുത്താനുള്ളതെന്നും കലക്ടര്‍ പറഞ്ഞു.

ക്യാമ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിന് രണ്ട് ഓഫീസര്‍മാരെ വീതം എല്ലാ ക്യാമ്പിലും നിയമിച്ചിട്ടുണ്ടെന്നും, ഫുഡ് ഹബ്ബുകളില്‍ വരുന്ന അവശ്യവസ്തുക്കള്‍ വേര്‍ തിരിച്ച് ആവശ്യാനുസരണം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുകയാണെന്നും കലക്ടര്‍ അറിയിച്ചു.

Top