അമ്മയുടെ മുന്നില്‍ വെച്ച് ആറ് വയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു

stray dog

ഭോപ്പാല്‍: ഭോപ്പാലിലെ അവദ്പൂരിയില്‍ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് ആറ് വയസുക്കാരനെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു. ആറോളം തെരുവ് നായ്ക്കള്‍ ചേര്‍ന്നാണ് സഞ്ജു എന്ന ആറ് വയസുക്കാരനെ കൊന്നത്.

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. പെട്ടെന്നാണ് ആറോളം തെരുവ് നായ്ക്കള്‍ ചേര്‍ന്ന് കുട്ടിയെ ആക്രമിക്കാനെത്തിയത്. സഞ്ജുവിന്റെ കരച്ചില്‍ കേട്ട് അമ്മ എത്തി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പരാജയപ്പെടുകയായിരുന്നു. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അവര്‍.

പിന്നീട് അയല്‍ക്കാരെ വിളിച്ച് കൂട്ടുകയും മകനെ രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ നഗരസഭക്കെതിരെ ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Top