ബാങ്കോക്കിന് സുരക്ഷിതത്വം നല്‍കാന്‍ തെരുവ് നായ്ക്കള്‍

ബാങ്കോക്ക്: തെരുവു നായ്ക്കളെ എല്ലാവര്‍ക്കും ഭയമാണ്. കാരണം, എപ്പോഴാണ് ഇവ ആക്രമികള്‍ ആയി മാറുന്നതെന്ന് പറയാന്‍ കഴിയില്ല.

എന്നാല്‍ ആളുകള്‍ക്ക് ഭീഷണി ഉണ്ടാക്കുന്ന തെരുവു നായ്ക്കളെ കൊണ്ടു തന്നെ സുരക്ഷിതത്വം നല്‍കുകയാണ് ബാങ്കോക്ക്. തായ്‌ലന്‍ഡിലെ ഒരു പരസ്യ ഏജന്‍സിയാണ് ഈ സംരംഭത്തിന് പിന്നില്‍.

തെരുവിലുള്ള നായ്ക്കളുടെ ശരീരത്തില്‍ ക്യാമറയുള്ള വസ്ത്രം ധരിപ്പിക്കും, തുടര്‍ന്ന് നായ്ക്കള്‍ അപകടകരമായ എന്തെങ്കിലും കണ്ട് കുരച്ചാല്‍ ലൈവ്‌സ്ട്രീമിംഗ് വീഡിയോയിലൂടെ അത് എന്താണെന്ന് മനസ്സിലാക്കുന്നതിനും, മുന്‍ കരുതല്‍ എടുക്കുന്നതിനും കഴിയും.

തെരുവു നായ്ക്കള്‍ രാത്രിയിലും വേണ്ട സുരക്ഷിതത്വം ഇതിലൂടെ ആളുകള്‍ക്ക് നല്‍കുന്നുവെന്ന് ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 28കാരനായ പകോണ്‍ക്രിത് ഖണ്‍ഡപ്രാപ് പറയുന്നു.

ഇപ്പോള്‍ ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. എന്നാല്‍, കൂടുതല്‍ മാറ്റങ്ങളോടെ ഉടന്‍ തന്നെ ഈ പദ്ധതി പ്രാബല്യത്തില്‍ വരും.

Top