തെരുവുനായയുടെ വാലില്‍ പടക്കം കെട്ടിയിട്ട് പൊട്ടിച്ച മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്

ബംഗളൂരു : തെരുവുനായയുടെ വാലില്‍ പടക്കം കെട്ടിയിട്ട് പൊട്ടിച്ച മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്.

ദീപാവലി ആഘോഷത്തിനിടെ നായയുടെ വാലില്‍ പടക്കം കെട്ടിത്തൂക്കിയ ശേഷം കത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതുടര്‍ന്ന് മൃഗസ്‌നേഹികള്‍ നല്‍കിയ പരാതിയിലാണ് ഭദ്രാവതി പൊലീസ് കേസ് എടുത്തത്. കര്‍ണാടകത്തിലെ ശിവമൊഗെയിലാണ് സംഭവം നടന്നത്.

Top