തന്നെയടക്കം മൂന്നുപേരെ കടിച്ച പട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനി

കോഴിക്കോട്: താന്നെയടക്കം മൂന്ന് പേരെ കടിച്ച തെരുവ് പട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനി. ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം. മന്നമ്പത്ത് മുരളി (48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാര്‍ഥിനി എന്നിവര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്. വീടിനു സമീപത്തുവെച്ചാണ് പെണ്‍കുട്ടിക്ക് കടിയേറ്റത്. കാലിനു കടിയേറ്റ പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം പ്രതിരോധിക്കുന്നതിനിടെ പട്ടിയുടെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു.

Top