കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മെക്കാനിക്കിനെ തെരുവ് നായ കടിച്ചുകീറി

കായംകുളം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മെക്കാനിക്കിനെ തെരുവ് നായ കടിച്ചുകീറി. കായംകുളം ഡിപ്പോയിലെ മെക്കാനിക്ക് പെരിങ്ങാല ദീപാലയത്തില്‍ ബി. ദിലീപിനാണ് തെരുവ് നായയുടെ കടിയേറ്റത്.

ഇരു കാലുകളിലും ആഴത്തില്‍ മുറിവേറ്റ ദിലീപിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് യാത്രക്കാര്‍ക്കും ഇവിടെ തെരുവ്‌നായ്ക്കളുടെ കടിയേറ്റിരുന്നു.

Top