എബിസിഡിയുടെ മൂന്നാമത്തെ സീരീസ്; ‘സ്ട്രീറ്റ് ഡാന്‍സര്‍’ പുതിയ വീഡിയോ ഗാനം പുറത്ത്

സൂപ്പര്‍ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മൂന്നാമത്തെ സീരീസാണ് സ്ട്രീറ്റ് ഡാന്‍സര്‍. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു.

വരുണ്‍ ധവാനും ശ്രദ്ധ കപൂറും തന്നെയാണ് മൂന്നാം പതിപ്പിലും എത്തുന്നത്. ആദ്യ രണ്ട് ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

റെമോ ഡിസൂസയാണ് സ്ട്രീറ്റ് ഡാന്‍സര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഡാന്‍സ് തന്നെയാണ് പുതിയ ചിത്രത്തിന്റേയും പ്രമേയം. മൂന്നാം പതിപ്പിലും റിയാലിറ്റി ഷോയിലെ താരങ്ങളായിട്ടാണ് വരുണ്‍ ധവാനും ശ്രദ്ധ കപൂറും എത്തുന്നത്. ഇതിലും പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top