തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടര്‍ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്നവര്‍ക്കും കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തില്‍ സിനിമ സീരിയല്‍ താരം ഡോക്ടര്‍ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും കടിയേറ്റു. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവര്‍ത്തകനുമാണ് ഡോക്ടര്‍ രജിത് കുമാര്‍.

പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തില്‍ പരുക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ഡോക്ടര്‍ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാള്‍ക്കും കടിയേറ്റത് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ്. മറ്റൊരാളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്. ഒരു ഷൂട്ടിനായാണ് പത്തനംതിട്ടയിലെത്തിയതെന്നും രാവിലെ കാപ്പി കുടിക്കാന്‍ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും ഡോക്ടര്‍ രജിത് കുമാര്‍ പറഞ്ഞു.

Top